Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Foreign Policy

സമാധാനത്തിന്‍റെ ഇന്ത‍്യൻ ശബ്ദം

മാ​​​​​​​​റി​​​​​​​​യ ലോ​​​​​​​​ക​​​​​​​​സാ​​​​​​​​ഹ​​​​​​​​ച​​​​​​​​ര്യ​​​​​​​​ങ്ങ​​​​​​​​ൾ​​​​​​​​ക്ക​​​​​​​​നു​​​​​​​​സ​​​​​​​​രി​​​​​​​​ച്ച് നി​​​​​​​​ല​​​​​​​​പാ​​​​​​​​ടു​​​​​​​​ക​​​​​​​​ളെ​​​​​​​ടു​​​​​​​​ക്കു​​​​​ന്ന​​​​​തി​​​​​ൽ ഇ​​​​​​​​ന്ത്യ വി​​​​​ജ​​​​​യി​​​​​ക്കു​​​​​ന്നു​​​​​വെ​​​​​ന്നാ​​​​​ണ് സ​​​​​മീ​​​​​പ​​​​​കാ​​​​​ല അ​​​​​നു​​​​​ഭ​​​​​വ​​​​​ങ്ങ​​​​​ൾ തെ​​​​​ളി​​​​​യി​​​​​ക്കു​​​​​ന്ന​​​​​ത്. അ​​​​​മേ​​​​​രി​​​​​ക്ക​​​​​യു​​​​​മാ​​​​​യു​​​​​ള്ള വ‍്യാ​​​​​പാ​​​​​ര​​​​​ബ​​​​​ന്ധ​​​​​ത്തി​​​​​ൽ ഉ​​​​​ണ്ടാ​​​​​യ ഉ​​​​​ല​​​​​ച്ചി​​​​​ൽ പ​​​​​രി​​​​​ഹ​​​​​രി​​​​​ക്കാ​​​​​നാ​​​​​യി​​​​​ട്ടി​​​​​ല്ലെ​​​​​ങ്കി​​​​​ലും വി​​​​​ള്ള​​​​​ലു​​​​​ക​​​​​ൾ അ​​​​​ധി​​​​​ക​​​​​രി​​​​​ക്കാ​​​​​തെ കാ​​​​​ക്കാ​​​​​ൻ ഇ​​​​​ന്ത‍്യ​​​​​ക്കു ക​​​​​ഴി​​​​​ഞ്ഞി​​​​​ട്ടു​​​​​ണ്ട്.

അ​​​​​തി​​​​​നി​​​​​ടെ​​​​​യാ​​​​​ണ് റ​​​​​ഷ‍്യ​​​​​ൻ പ്ര​​​​​സി​​​​​ഡ​​​​​ന്‍റ് പു​​​​​ടി​​​​​ന്‍റെ ഇ​​​​​ന്ത‍്യാ സ​​​​​ന്ദ​​​​​ർ​​​​​ശ​​​​​നം. ഇ​​​​​രു​​​​​ രാ​​​​​ജ്യ​​​​​ങ്ങ​​​​​ളും ത​​​​​മ്മി​​​​​ലു​​​​​ള്ള 23-ാമ​​​​​ത് വാ​​​​​ർ​​​​​ഷി​​​​​ക ഉ​​​​​ച്ച​​​​​കോ​​​​​ടി​​​​​യി​​​​​ൽ ഇ​​​​​ന്ത്യ-​​​​​റ​​​​​ഷ്യ വ്യാ​​​​​പാ​​​​​ര, സാ​​​​​ന്പ​​​​​ത്തി​​​​​ക ബ​​​​​ന്ധ​​​​​ങ്ങ​​​​​ൾ ശ​​​​​ക്തി​​​​​പ്പെ​​​​​ടു​​​​​ത്തു​​​​​ന്ന​​​​​തി​​​​​ന് പ​​​​​ഞ്ച​​​​​വ​​​​​ത്സ​​​​​ര പ​​​​​ദ്ധ​​​​​തി​​​​​ക്കും ധാ​​​​​ര​​​​​ണ​​​​​യാ​​​​​യി. ഇ​​​​​തോ​​​​​ടൊ​​​​​പ്പം, റ​​​​​ഷ്യ​​​​​യും യു​​​​​ക്രെ​​​​​യ്നും ത​​​​​മ്മി​​​​​ലു​​​​​ള്ള യു​​​​​ദ്ധം സ​​​​​മാ​​​​​ധാ​​​​​ന​​​​​പ​​​​​ര​​​​​വും ശാ​​​​​ശ്വ​​​​​ത​​​​​വു​​​​​മാ​​​​​യി പ​​​​​രി​​​​​ഹ​​​​​രി​​​​​ക്കു​​​​​ന്ന​​​​​തി​​​​​നു​​​​​ള്ള എ​​​​​ല്ലാ ശ്ര​​​​​മ​​​​​ങ്ങ​​​​​ളെ​​​​​യും ഇ​​​​​ന്ത്യ സ്വാ​​​​​ഗ​​​​​തം ചെ​​​​​യ്യു​​​​​ന്ന​​​​​താ​​​​​യും പ്ര​​​​​ധാ​​​​​ന​​​​​മ​​​​​ന്ത്രി മോ​​​​​ദി പ്ര​​​​​ഖ‍്യാ​​​​​പി​​​​​ച്ചു.

യു​​​​​​​​ദ്ധ​​​​​​​​ങ്ങ​​​​​​​​ളും മ​​​​​​​​ത്സ​​​​​​​​ര​​​​​​​​ങ്ങ​​​​​​​​ളും വി​​​​​​​​പ​​​​​​​​ണി​​​​​​​​ക​​​​​​​​ൾ​​​​​​​​ക്കാ​​​​​യു​​​​​ള്ള വ​​​​​​​​ടം​​​​​​​​വ​​​​​​​​ലി​​​​​​​​ക​​​​​​​​ളും പ്ര​​​​​​​​ത്യ​​​​​​​​യ​​​​​​​​ശാ​​​​​​​​സ്ത്ര​​​​​​​​പ​​​​​​​​ര​​​​​​​​മാ​​​​​​​​യ ഭി​​​​​​​​ന്ന​​​​​​​​ത​​​​​​​​ക​​​​​​​​ളും ആ​​​​​​​​ഗോ​​​​​​​​ള രാ​​​​​​​​ഷ്‌​​​​​​ട്രീ​​​​​​​​യ​​​​​​​​ത്തി​​​​​ൽ വ​​​​​ലി​​​​​യ മാ​​​​​റ്റ​​​​​ങ്ങ​​​​​ൾ വ​​​​​രു​​​​​ത്തി​​​​​യി​​​​​ട്ടു​​​​​ണ്ട്. ഈ ​​​​​മാ​​​​​റ്റ​​​​​ങ്ങ​​​​​ൾ​​​​​ക്കി​​​​​ട​​​​​യി​​​​​ൽ ഇ​​​​​​​​ന്ത്യ വ്യ​​​​​​​​ത്യ​​​​​​​​സ്ത​​​​​​​​മാ​​​​​​​​യ ഒ​​​​​​​​രു​​​​​​​​ പ്ര​​​​​​​​തീ​​​​​​​​ക്ഷ​​​​​​​​യു​​​​​​​​ടെ ആ​​​​​​​​ഖ്യാ​​​​​​​​നം വാ​​​​​​​​ഗ്ദാ​​​​​​​​നം ചെ​​​​​​​​യ്യു​​​​​​​​ന്നു- സം​​​​​​​​ഭാ​​​​​​​​ഷ​​​​​​​​ണം, പ​​​​​​​​ര​​​​​​​​സ്പ​​​​​​​​ര ബ​​​​​​​​ഹു​​​​​​​​മാ​​​​​​​​നം, സ​​​​​​​​ഹ​​​​​​​​ക​​​​​​​​ര​​​​​​​​ണം എ​​​​​​​​ന്നി​​​​​​​​വ​​​​​​​​യി​​​​​​​​ൽ വേ​​​​​​​​രൂ​​​​​​​​ന്നി​​​​​​​​യ ഒ​​​​​​​​ന്ന്.

‘ലോ​​​​​​​​കം ഒ​​​​​​​​രു കു​​​​​​​​ടും​​​​​​​​ബ​​​​​​​​മാ​​​​​​​​ണ്’ എ​​​​​​​​ന്ന ‘വസു​​​​​​​​ധൈ​​​​​​​​വ കു​​​​​​​​ടും​​​​​​​​ബ​​​​​​​​കം’ എ​​​​​​​​ന്ന ഭാ​​​​​​​​ര​​​​​​​​തീ​​​​​​​​യ ധാ​​​​​​​​ർ​​​​​​​​മി​​​​​​​​ക​​​​​​​​ത​​​​​​​​യി​​​​​​​​ൽ​​​​​​നി​​​​​​​​ന്ന് ഉ​​​​​​​​രു​​​​​​​​ത്തി​​​​​​​​രി​​​​​​​​ഞ്ഞ ഇ​​​​​​​​ന്ത്യ, വൈ​​​​​​​​വി​​​​​​​​ധ്യ​​​​​​​​ത്തി​​​​​​​​ൽ ഐ​​​​​​​​ക്യ​​​​​​​​ത്തി​​​​​​​​നും വാ​​​​​​​​ചാ​​​​​​​​ടോ​​​​​​​​പ​​​​​​​​ത്തേ​​​​​​​​ക്കാ​​​​​​​​ൾ യു​​​​​​​​ക്തി​​​​​​​​ക്കും ധ്രു​​​​​​​​വീ​​​​​​​​ക​​​​​​​​ര​​​​​​​​ണ​​​​​​​​ത്തേ​​​​​​​​ക്കാ​​​​​​​​ൾ സ​​​​​​​​മാ​​​​​​​​ധാ​​​​​​​​ന​​​​​​​​ത്തി​​​​​​​​നുംവേ​​​​​​​​ണ്ടി വാ​​​​​​​​ദി​​​​​​​​ക്കു​​​​​​​​ന്ന ഒ​​​​​​​​രു ധാ​​​​​​​​ർ​​​​​​​​മി​​​​​​​​കശ​​​​​​​​ക്തി​​​​​​​​യാ​​​​​​​​യി ഉ​​​​​​​​യ​​​​​​​​ർ​​​​​​​​ന്നു​​​​​​​​വ​​​​​​​​ന്നി​​​​​​​​ട്ടു​​​​​​​​ണ്ട്.

പു​​​​​​​​രാ​​​​​​​​ത​​​​​​​​ന ത​​​​​​​​ത്വ​​​​​​​​ചി​​​​​​​​ന്ത​​​​​​​​യു​​​​​​​​ടെ ആ​​​​​​​​ധു​​​​​​​​നി​​​​​​​​ക പ്ര​​​​​​​​ക​​​​​​​​ട​​​​​​​​നം

ഇ​​​​​​​​ന്ത്യ​​​​​​​​യു​​​​​​​​ടെ ഇ​​​​​​​​ന്ന​​​​​​​​ത്തെ വി​​​​​​​​ദേ​​​​​​​​ശ​​​​​​​​ന​​​​​​​​യം തു​​​​​​​​ട​​​​​​​​ർ​​​​​​​​ച്ച​​​​​​​​യെ​​​​​​​​യും മാ​​​​​​​​റ്റ​​​​​​​​ത്തെ​​​​​​​​യും പ്ര​​​​​​​​തി​​​​​​​​നി​​​​​​​​ധീ​​​​​​​​ക​​​​​​​​രി​​​​​​​​ക്കു​​​​​​​​ന്നു, ഇ​​​​​​​​ത് ഒ​​​​​​​​രു പു​​​​​​​​രാ​​​​​​​​ത​​​​​​​​ന ത​​​​​​​​ത്വ​​​​​​​​ചി​​​​​​​​ന്ത​​​​​​​​യു​​​​​​​​ടെ ആ​​​​​​​​ധു​​​​​​​​നി​​​​​​​​ക പ്ര​​​​​​​​ക​​​​​​​​ട​​​​​​​​ന​​​​​​​​മാ​​​​​​​​ണ്. ബു​​​​​​​​ദ്ധ​​​​​​​​ൻ മു​​​​​​​​ത​​​​​​​​ൽ മ​​​​​​​​ഹാ​​​​​​​​ത്മാ​​​​​​​​ഗാ​​​​​​​​ന്ധി​​​​​​​​ വരെ​​​​​​​​യു​​​​​​​​ള്ള​​​​​​​​വ​​​​​​​​ർ പ​​​​​​​​ക​​​​​​​​ർ​​​​​​​​ന്നു​​​​​​​​ന​​​​​​​​ൽ​​​​​​​​കി​​​​​​​​യ അ​​​​​​​​ഹിം​​​​​​​​സാ സ​​​​​​​​ന്ദേ​​​​​​​​ശ​​​​​​​​വും ജ​​​​​​​​വ​​​​​​​​ഹ​​​​​​​​ർ​​​​​​​​ലാ​​​​​​​​ൽ നെ​​​​​​​​ഹ്റു​​​​​​​​വി​​​​​​​​ന്‍റെ ചേ​​​​​​​​രി​​​​​​​​ചേ​​​​​​​​രാ ദ​​​​​​​​ർ​​​​​​​​ശ​​​​​​​​ന​​​​​​​​വും സ​​​​​​​​മാ​​​​​​​​ധാ​​​​​​​​ന​​​​​​​​മാ​​​​​​​​ണ് ശ​​​​​​​​ക്തി​​​​​​​​യു​​​​​​​​ടെ ആ​​​​​​​​ത്യ​​​​​​​​ന്തി​​​​​​​​ക പ്ര​​​​​​​​ക​​​​​​​​ട​​​​​​​​ന​​​​​​​​മെ​​​​​​​​ന്ന ഇ​​​​​​​​ന്ത്യ​​​​​​​​യു​​​​​​​​ടെ ചി​​​​​​​​ര​​​​​​​​കാ​​​​​​​​ല വി​​​​​​​​ശ്വാ​​​​​​​​സ​​​​​​​​ത്തി​​​​​​​​ന് അ​​​​​​​​ടി​​​​​​​​ത്ത​​​​​​​​റ പാ​​​​​​​​കി. ഇ​​​​​​​​ന്ത്യ ഒ​​​​​​​​രു ദ​​​​​​​​രി​​​​​​​​ദ്ര​​​​​​​​രാ​​​​​​​​ജ്യ​​​​​​​​മാ​​​​​​​​യി​​​​​​​​രു​​​​​​​​ന്ന കാ​​​​​​​​ല​​​​​​​​ത്തു​​​​​​പോ​​​​​​​​ലും ലോ​​​​​​​​ക​​​​​​​​ത്തി​​​​​​​​നു മു​​​​​​​​ന്നി​​​​​​​​ൽ ഇ​​​​​​​​ന്ദി​​​​​​​​രാഗാ​​​​​​​​ന്ധി പു​​​​​​​​ല​​​​​​​​ർ​​​​​​​​ത്തി​​​​​​​​യ ന​​​​​​​​യ​​​​​​​​ത​​​​​​​​ന്ത്ര മി​​​​​​​​ക​​​​​​​​വും ഉ​​​​​​​​റ​​​​​​​​ച്ച നി​​​​​​​​ല​​​​​​​​പാ​​​​​​​​ടു​​​​​​​​ക​​​​​​​​ളും ലോ​​​​​​​​കം ശ്ര​​​​​​​​ദ്ധി​​​​​​​​ക്കേ​​​​​​​​ണ്ടി വ​​​​​​​​ന്നി​​​​​​​​ട്ടു​​​​​​​​ണ്ട്.​​

സ്വാ​​​​​​​​ത​​​​​​​​ന്ത്യം ല​​​​​​​​ഭി​​​​​​​​ച്ചു പ​​​​​​​​തി​​​​​​​​റ്റാ​​​​​​​​ണ്ടു​​​​​​​​ക​​​​​​​​ൾ​​​​​​​​ക്കു ശേ​​​​​​​​ഷ​​​​​​​​വും ത​​​​​​​​ന്ത്ര​​​​​​​​പ​​​​​​​​ര​​​​​​​​മാ​​​​​​​​യ സ്വ​​​​​​​​യം​​​​​​​​ഭ​​​​​​​​ര​​​​​​​​ണ​​​​​​​​ത്തി​​​​​​ന്‍റെ​​​​​​​​യും ബ​​​​​​​​ഹു​​​​​​​​മു​​​​​​​​ഖ സം​​​​​​​​വി​​​​​​​​ധാ​​​​​​​​ന​​​​​​​​ത്തി​​​​​​​​ന്‍റെ​​​​​​​​യും രൂ​​​​​​​​പ​​​​​​​​ത്തി​​​​​​​​ൽ ഈ ​​​​​​​​പാ​​​​​​​​ര​​​​​​​​മ്പ​​​​​​​​ര്യം മു​​​​​​​​ന്നോ​​​​​​​​ട്ടു​​​​​​ പൊ​​​​​​​​യ്ക്കൊ​​​​​​​​ണ്ടി​​​​​​​​രി​​​​​​​​ക്കു​​​​​​​​ന്നു. സം​​​​​​​​ഘ​​​​​​​​ർ​​​​​​​​ഷ​​​​​​​​ത്തി​​​​​​​​ന്‍റെ​​​​​​​​യും സ​​​​​​​​ഹ​​​​​​​​ക​​​​​​​​ര​​​​​​​​ണ​​​​​​​​ത്തി​​​​​​​​ന്‍റെ​​​​​​​​യും വി​​​​​​​​ഷ​​​​​​​​യ​​​​​​​​ങ്ങ​​​​​​​​ളി​​​​​​​​ൽ നി​​​​​​​​ഷ്പ​​​​​​​​ക്ഷ​​​​​​​​ത​​​​​​​​യു​​​​​​​​ടെ​​​​​​​​യും നീ​​​​​​​​തി​​​​​​​​യു​​​​​​​​ടെ​​​​​​​​യും സ്വ​​​​​​​​ത​​​​​​​​ന്ത്ര​​​​​​​​മാ​​​​​​​​യ ശ​​​​​​​​ബ്ദം ഉ​​​​​​​​യ​​​​​​​​ർ​​​​​​​​ത്തി​​​​​​​​പ്പി​​​​​​​​ടി​​​​​​​​ച്ചു​​​​​​​​കൊ​​​​​​​​ണ്ട്, ഏ​​​​​​​​തെ​​​​​​​​ങ്കി​​​​​​​​ലും ഒ​​​​​​​​രു കൂ​​​​​​​​ട്ടാ​​​​​​​​യ്മ​​​​​​​​യി​​​​​​​​ൽ ഒ​​​​​​​​തു​​​​​​​​ങ്ങി​​​​​​​​നി​​​​​​​​ൽ​​​​​​​​ക്കാ​​​​​​​​ൻ വി​​​​​​​​സ​​​​​​​​മ്മ​​​​​​​​തി​​​​​​​​ച്ചു​​​​​​​​കൊ​​​​​​​​ണ്ട്, എ​​​​​​​​ല്ലാ ആ​​​​​​​​ഗോ​​​​​​​​ള ശ​​​​​​​​ക്തി​​​​​​​​ക​​​​​​​​ളു​​​​​​​​മാ​​​​​​​​യും സം​​​​​​​​യ​​​​​​​​മ​​​​​​​​ന​​​​​​​​ത്തോ​​​​​​​​ടും സ​​​​​​​​ഹ​​​​​​​​വ​​​​​​​​ർ​​​​​​​​ത്തി​​​​​​​​ത്വ​​​​​​​​ത്തോ​​​​​​​​ടും​​​​​​​​കൂ​​​​​​​​ടി ഇ​​​​​​​​ന്ത്യ ഇ​​​​​​​​ട​​​​​​​​പ​​​​​​​​ഴ​​​​​​​​കു​​​​​​​​ന്നു. ​​

മ​​​​​​​​ധ്യ​​​​​​​​സ്ഥ​​​​​​​​നെ​​​​​​​​ന്ന നി​​​​​​​​ല​​​​​​​​യി​​​​​​​​ൽ ഇ​​​​​​​​ന്ത്യയുടെ പ​​​​​​​​ങ്ക്

ഇ​​​​​​​​ന്ത്യ ഇ​​​​​​​​ന്ന് ലോ​​​​​​​​ക​​​​​​​​ത്ത് സ​​​​​​​​മാ​​​​​​​​ധാ​​​​​​​​ന​​​​​​​​ത്തി​​​​​​​​ന്‍റെ​​​​​​​​യും സു​​​​​​​​ര​​​​​​​​ക്ഷ​​​​​​​​യു​​​​​​​​ടെ​​​​​​​​യും സ്ഥി​​​​​​​​ര​​​​​​​​ത​​​​​​​​യു​​​​​​​​ടെ​​​​​​​​യും ശ​​​​​​​​ബ്ദ​​​​​​​​മാ​​​​​​​​യി അം​​​​​​​​ഗീ​​​​​​​​ക​​​​​​​​രി​​​​​​​​ക്ക​​​​​​​​പ്പെ​​​​​​​​ട്ടി​​​​​​​​രി​​​​​​​​ക്കു​​​​​​​​ന്നു​​​​​വെ​​​​​ന്ന​​​​​ത് യാ​​​​​ഥാ​​​​​ർ​​​​​ഥ‍്യ​​​​​മാ​​​​​ണ്. ഇ​​​​​​​​ന്ത്യ സം​​​​​​​​സാ​​​​​​​​രി​​​​​​​​ക്കു​​​​​​​​മ്പോ​​​​​​​​ൾ, അ​​​​​​​​ത് സ്വ​​​​​​​​യം മാ​​​​​​​​ത്ര​​​​​​​​മ​​​​​​​​ല്ല, മ​​​​​​​​റ്റു പ​​​​​​​​ല​​​​​​​​ർ​​​​​​​​ക്കുംവേ​​​​​​​​ണ്ടി​​​​​​​​യും സം​​​​​​​​സാ​​​​​​​​രി​​​​​​​​ക്കു​​​​​​​​ന്നു എ​​​​​​​​ന്ന വി​​​​​​​​ദേ​​​​​​​​ശ​​​​​​​​കാ​​​​​​​​ര്യ മ​​​​​​​​ന്ത്രി ഡോ. ​​​​​​​​എ​​​​​​​​സ്. ജ​​​​​​​​യ​​​​​​​​ശ​​​​​​​​ങ്ക​​​​​​​​റി​​​​​ന്‍റെ പാ​​​​​​​​ർ​​​​​​​​ല​​​​​​​​മെ​​​​​ന്‍റി​​​​​​​​ലെ പ്ര​​​​​​​​സ്താ​​​​​വ​​​​​ന ഇ​​​​​ക്കാ​​​​​ര‍്യം അ​​​​​ടി​​​​​വ​​​​​ര​​​​​യി​​​​​ടു​​​​​ന്ന​​​​​താ​​​​​ണ്.

ആ​​​​​​​​ഗോ​​​​​​​​ള പ്ര​​​​​​​​തി​​​​​​​​സ​​​​​​​​ന്ധി​​​​​​​​ക​​​​​​​​ളോ​​​​​​​​ടു​​​​​​​​ള്ള ഇ​​​​​​​​ന്ത്യ​​​​​​​​യു​​​​​​​​ടെ സ​​​​​​​​മീ​​​​​​​​പ​​​​​​​​ന​​​​​​​​ത്തി​​​​​​​​ൽ ഈ ​​​​​​​​പ​​​​​​​​രി​​​​​​​​വ​​​​​​​​ർ​​​​​​​​ത്ത​​​​​​​​നം ദൃ​​​​​​​​ശ്യ​​​​​​​​മാ​​​​​​​​ണ്. റ​​​​​​​​ഷ്യ-​​​​യു​​​​​​​​ക്രെ​​​​​​​​യ്ൻ യു​​​​​​​​ദ്ധ​​​​​​​​സ​​​​​​​​മ​​​​​​​​യ​​​​​​​​ത്ത്, വി​​​​​​​​ഭ​​​​​​​​ജ​​​​​​​​ന​​​​​​​​ത്തി​​​​​​​​നു പ​​​​​​​​ക​​​​​​​​രം ഇ​​​​​​​​ന്ത്യ സം​​​​​​​​ഭാ​​​​​​​​ഷ​​​​​​​​ണ​​​​ത്തി​​​​നാ​​​​ണ് പ്രാ​​​​ധാ​​​​ന‍്യം ന​​​​ൽ​​​​കി​​​​യ​​​​ത്. അ​​​​​​​​ക്ര​​​​​​​​മം ഉ​​​​​​​​ട​​​​​​​​ന​​​​​​​​ടി അ​​​​​​​​വ​​​​​​​​സാ​​​​​​​​നി​​​​​​​​പ്പി​​​​​​​​ക്കാ​​​​​​​​നും ന​​​​​​​​യ​​​​​​​​ത​​​​​​​​ന്ത്ര​​​​​​​​ത്തി​​​​​​​​ലേ​​​​​​​​ക്കു മ​​​​​​​​ട​​​​​​​​ങ്ങാ​​​​​​​​നും, പാ​​​​​​​​ശ്ചാ​​​​​​​​ത്യ രാ​​​​​​​​ജ്യ​​​​​​​​ങ്ങ​​​​​​​​ളു​​​​​​​​മാ​​​​​​​​യു​​​​​​​​ള്ള വി​​​​​​​​ശ്വാ​​​​​​​​സ്യ​​​​​​​​ത നി​​​​​​​​ല​​​​​​​​നി​​​​​​​​ർ​​​​​​​​ത്തി​​​​​​​​ക്കൊ​​​​​​​​ണ്ട് മോ​​​​​​​​സ്കോ​​​​​​​​യു​​​​​​​​മാ​​​​​​​​യും കീ​​​​​​​​വു​​​​​​​​മാ​​​​​​​​യു​​​​​​​​മു​​​​​​​​ള്ള ഉ​​​​​​​​ല​​​​​​​​ഞ്ഞ ബ​​​​​​​​ന്ധം സ​​​​​​​​ന്തു​​​​​​​​ലി​​​​​​​​ത​​​​​​​​മാ​​​​​​​​ക്കാ​​​​​​​​നും ഇ​​​​​​​​ന്ത്യ നി​​​​​​​​ര​​​​​​​​ന്ത​​​​​​​​രം ആ​​​​​​​​ഹ്വാ​​​​​​​​നം ചെ​​​​​​​​യ്തു.

“സ​​​​​​​​മാ​​​​​​​​ധാ​​​​​​​​ന ശ്ര​​​​​​​​മ​​​​​​​​ങ്ങ​​​​​​​​ൾ​​​​​​​​ക്ക് ഇ​​​​​​​​ന്ത്യ​​​​​​​​യു​​​​​​​​ടെ ആ​​​​​​​​ധി​​​​​​​​കാ​​​​​​​​രി​​​​​​​​ക ശ​​​​​​​​ബ്ദം അ​​​​​​​​ത്യ​​​​​​​​ന്താ​​​​​​​​പേ​​​​​​​​ക്ഷി​​​​​​​​ത​​​​​​​​മാ​​​​​​​​ണ്” എ​​​​​​​​ന്ന് യു​​​​​​​​ക്രെ​​​​​​​​യ്ൻ വി​​​​​​​​ദേ​​​​​​​​ശ​​​​​​​​കാ​​​​​​​​ര്യ​​​​മ​​​​​​​​ന്ത്രി ദി​​​​​​​​മി​​​​​​​​ട്രോ കു​​​​​​​​ലെ​​​​​​​​ബ പോ​​​​​​​​ലും സ​​​​​​​​മ്മ​​​​​​​​തി​​​​​​​​ച്ചു. അതു​​​​​​​​പോ​​​​​​​​ലെ, പ​​​​​​​​ശ്ചി​​​​​​​​മേ​​​​​​​​ഷ്യ​​​​​​​​ൻ സം​​​​​​​​ഘ​​​​​​​​ർ​​​​​​​​ഷ​​​​​​​​ത്തി​​​​​​​​ൽ ഇ​​​​​​​​സ്ര​​​​​​​​യേ​​​​​​​​ൽ, പ​​​​​​​​ല​​​​​​​​സ്തീ​​​​​​​​ൻ, ഇ​​​​​​​​റാ​​​​​​​​ൻ എ​​​​​​​​ന്നി​​​​​​​​വ​​​​​​​​യു​​​​​​​​മാ​​​​​​​​യി ന​​​​​​​​ല്ല ബ​​​​​​​​ന്ധം നി​​​​​​​​ല​​​​​​​​നി​​​​​​​​ർ​​​​​​​​ത്താ​​​​​​​​ൻ ഇ​​​​​​​​ന്ത്യ​​​​​​​​ക്കു ക​​​​​​​​ഴി​​​​​​​​ഞ്ഞു. ഇ​​​​​​​​ത് വ്യ​​​​​​​​ക്ത​​​​​​​​മാ​​​​​​​​യ ദി​​​​​​​​ശാ​​​​​​​​ബോ​​​​​​​​ധ​​​​​​​​വും സാ​​​​​​​​ധ്യ​​​​​​​​ത​​​​​​​​യു​​​​​​​​മു​​​​​​​​ള്ള ഒ​​​​​​​​രു മ​​​​​​​​ധ്യ​​​​​​​​സ്ഥ​​​​​​​​നെ​​​​​​​​ന്ന നി​​​​​​​​ല​​​​​​​​യി​​​​​​​​ൽ ഇ​​​​​​​​ന്ത്യ ത​​​​​​​​ങ്ങ​​​​​​​​ളു​​​​​​​​ടെ പ​​​​​​​​ങ്കിനെ അ​​​​​​​​ടി​​​​​​​​വ​​​​​​​​ര​​​​​​​​യി​​​​​​​​ടു​​​​​​​​ന്ന അ​​​​​​​​പൂ​​​​​​​​ർ​​​​​​​​വ ന​​​​​​​​യ​​​​​​​​ത​​​​​​​​ന്ത്ര സ​​​​​​​​ന്തു​​​​​​​​ലി​​​​​​​​താ​​​​​​​​വ​​​​​​​​സ്ഥ​​​​​​​​യാ​​​​​​​​ണ്.

സ​​​​​​​​മാ​​​​​​​​ധാ​​​​​​​​ന നി​​​​​​​​ർമാ​​​​​​​​താ​​​​​​​​വും പ​​​​​​​​രി​​​​​​​​ര​​​​​​​​ക്ഷ​​​​​​​​ക​​​​​​​​നും എ​​​​​​​​ന്ന നി​​​​​​​​ല​​​​​​​​യി​​​​​​​​ൽ ഇ​​​​​​​​ന്ത്യ​​​​​​​​യു​​​​​​​​ടെ വി​​​​​​​​ശ്വാ​​​​​​​​സ്യ​​​​​​​​ത വാ​​​​​​​​ക്കു​​​​​​​​ക​​​​​​​​ളി​​​​​​​​ൽ ഒ​​​​​​​​തു​​​​​​​​ങ്ങു​​​​​​​​ന്നി​​​​​​​​ല്ല. സ്വാ​​​​​​​​ത​​​​​​​​ന്ത്ര്യാ​​​​​​​​ന​​​​​​​​ന്ത​​​​​​​​രം 50 ദൗ​​​​​​​​ത്യ​​​​​​​​ങ്ങ​​​​​​​​ളി​​​​​​​​ലാ​​​​​​​​യി 2,50,000​​​​ല​​​​​​​​ധി​​​​​​​​കം സൈ​​​​​​​​നി​​​​​​​​ക​​​​​​​​രെ വി​​​​​​​​ന്യ​​​​​​​​സി​​​​​​​​ച്ചി​​​​​​​​ട്ടു​​​​​​​​ള്ള ഇ​​​​​​​​ന്ത്യ ഐ​​​​​​​​ക്യ​​​​​​​​രാ​​​​​​​​ഷ്‌​​​​ട്ര​​​​​​​​സ​​​​​​​​ഭ​​​​​​​​യു​​​​​​​​ടെ സ​​​​​​​​മാ​​​​​​​​ധാ​​​​​​​​ന ദൗ​​​​​​​​ത്യ​​​​​​​​ങ്ങ​​​​​​​​ളി​​​​​​​​ൽ ഏ​​​​​​​​റ്റ​​​​​​​​വും കൂ​​​​​​​​ടു​​​​​​​​ത​​​​​​​​ൽ സം​​​​​​​​ഭാ​​​​​​​​വ​​​​​​​​ന ന​​​​​​​​ൽ​​​​​​​​കു​​​​​​​​ന്ന രാ​​​​​​​​ജ്യ​​​​​​​​ങ്ങ​​​​​​​​ളി​​​​​​​​ലൊ​​​​​​​​ന്നാ​​​​​​​​ണ്.

ലബ​​​​​​​​ന​​​​​​​​ൻ മു​​​​​​​​ത​​​​​​​​ൽ കോം​​​​​​​​ഗോ വ​​​​​​​​രെ, ഇ​​​​​​​​ന്ത്യ​​​​​​​​ൻ സ​​​​​​​​മാ​​​​​​​​ധാ​​​​​​​​ന സേ​​​​​​​​നാം​​​​​​​​ഗ​​​​​​​​ങ്ങ​​​​​​​​ൾ സി​​​​​​​​വി​​​​​​​​ലി​​​​​​​​യ​​​​​​​​ന്മാ​​​​​​​​രെ സം​​​​​​​​ര​​​​​​​​ക്ഷി​​​​​​​​ക്കു​​​​​​​​ന്ന​​​​​​​​തി​​​​​​​​നും യു​​​​​​​​ദ്ധ​​​​​​​​ത്തി​​​​​​​​ൽ ത​​​​​​​​ക​​​​​​​​ർ​​​​​​​​ന്ന സ​​​​​​​​മൂ​​​​​​​​ഹ​​​​​​​​ങ്ങ​​​​​​​​ൾ പു​​​​​​​​ന​​​​​​​​ർ​​​​​​​​നി​​​​​​​​ർ​​​​​​​​മി​​​​​​​​ക്കു​​​​​​​​ന്ന​​​​​​​​തി​​​​​​​​നും വേ​​​​​​​​ണ്ടി പ്ര​​​​​​​​വ​​​​​​​​ർ​​​​​​​​ത്തി​​​​​​​​ച്ചു. അ​​​​​​​​ന്താ​​​​​​​​രാ​​​​​​​​ഷ്‌​​​​ട്ര ദൗ​​​​​​​​ത്യ​​​​വേ​​​​​​​​ള​​​​​​​​ക​​​​​​​​ളി​​​​​​​​ൽ പ്ര​​​​​​​​ക​​​​​​​​ടി​​​​​​​​പ്പി​​​​​​​​ച്ച പ്ര​​​​​​​​ഫ​​​​​​​​ഷ​​​​​​​​ണ​​​​​​​​ലി​​​​​​​​സം, ആ​​​​​​​​ത്മാ​​​​​​​​ർ​​​​​​​​ഥ​​​​​​​​ത, അ​​​​​​​​നു​​​​​​​​ക​​​​​​​​മ്പ, മ​​​​​​​​നു​​​​​​​​ഷ്യ​​​​സു​​​​​​​​ര​​​​​​​​ക്ഷ​​​​​​​​യോ​​​​​​​​ടു​​​​​​​​ള്ള പ്ര​​​​​​​​തി​​​​​​​​ബ​​​​​​​​ദ്ധ​​​​​​​​ത എ​​​​​​​​ന്നി​​​​​​​​വ രാ​​​​​​​​ജ്യ​​​​​​​​ത്തി​​​​​​​​ന് പ്ര​​​​​​​​ശ​​​​​​​​സ്തി നേ​​​​​​​​ടി​​​​​​​​ക്കൊ​​​​​​​​ടു​​​​​​​​ത്തു.

Latest News

Up